‘ആര് പോയാലും അവസാനം വരെ കോൺഗ്രസിൽ’; ബിജെപിയിൽ ചേരുമെന്ന പ്രചാരണം തള്ളി ടി. ശരത്ചന്ദ്ര പ്രസാദ്

കോൺഗ്രസ് വിടുമെന്ന പ്രചാരണം തള്ളി ടി. ശരത്ചന്ദ്ര പ്രസാദ്. ബിജെപിയിൽ ചേരുമെന്നത് അഭ്യൂഹങ്ങൾ മാത്രമാണ്. വ്യാജ വാർത്തയ്ക്ക് പിന്നിൽ കോൺഗ്രസ് നേതാവിന്റെ ഓഫിസിലെ ഒരാളാണെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

മാധ്യമങ്ങളുടെ ചോദ്യങ്ങളോട് വൈകാരികമായാണ് ശരത്ചന്ദ്ര പ്രസാദ് പ്രതികരിച്ചത്. എഴുപത്തിയെട്ട് മുതൽ തന്റെ ചോരയും നീരും പാർട്ടിയാണ്. പാർട്ടിക്ക് വേണ്ടി ചോര കൊടുക്കാൻ എത്ര പ്രവർത്തകരുണ്ടാകുമെന്ന് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. കെപിസിസി ഭാരവാഹിയായിട്ട് 28 വർഷമായി. സ്ഥാനാർത്ഥിയാകണമെന്ന് ആഗ്രഹിച്ചു എന്നത് ശരിയാണ്. പക്ഷേ കോൺഗ്രസ് വിടുമെന്നത് വെറും പ്രചാരണം മാത്രമാണ്. ആര് പോയാലും അവസാനം വരെ കോൺഗ്രസിൽ തുടരുമെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

Story Highlights – T Sarathchandra prasad, Congress, Assembly election 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top