സുവേന്ദു അധികാരിക്ക് നേരെ തൃണമൂൽ പ്രവർത്തകരുടെ പ്രതിഷേധം

പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ സംഘർഷ സാഹചര്യം. ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിക്ക് നേരെ തൃണമൂൽ പ്രവർത്തകർ പ്രതിഷേധിച്ചു. നന്ദിഗ്രാമിൽ പ്രചാരണം ആരംഭിച്ച സുവേന്ദു അധികാരിയെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തടയുകയായിരുന്നു.

മമതാ ബാനർജിക്ക് പരുക്കേറ്റതിന് പിന്നാലെ സുവേന്ദു അധികാരിയെ വഞ്ചകൻ എന്ന് വിശേഷിപ്പിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ നന്ദിഗ്രാമിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് നന്ദിഗ്രാമിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.

അതേസമയം, പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് പ്രചാരണരംഗത്ത് തിരിച്ചെത്തും. കൊൽക്കത്തയിലെ ഗാന്ധി മൂർത്തിയിൽ നിന്ന് ഹാസ്രയിലേക്ക് അഭിഷേക് ബാനർജി നടത്തുന്ന തെരഞ്ഞെടുപ്പ് റാലിയിൽ മമത പങ്കെടുക്കും. വീൽചെയറിലിരുന്നാകും മമത പ്രചാരണം നടത്തുക. നന്ദിഗ്രാം സംഘർഷം ബംഗാളിലെ കറുത്ത അധ്യായമാണെന്നും, ബംഗാൾ വിരുദ്ധ ശക്തികൾക്കെതിരെ പോരാടുമെന്നും മമത ബാനർജി പ്രതികരിച്ചു.

Story Highlights -suvendu adhikari, bjp, trinamool congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top