ലതികയെ പോലെ പലർക്കും അവസരം നിഷേധിച്ചു; ചില വ്യക്തി താത്പര്യങ്ങളുടെ തടവുകാരായി നേതാക്കൾ മാറി : വിഎം സുധീരൻ

vm sudheeran on congress list

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ പ്രതികരിച്ച് വിഎം സുധീരൻ. സ്ഥാനാർത്ഥിയാകാൻ ലതികാ സുഭാഷ് അർഹതപ്പെട്ടയാളായിരുന്നുവെന്നും ലതികയെ പോലെ പലർക്കും അവസരം നിഷേധിച്ചുവെന്നും വിഎം സുധീരൻ പറയുന്നു.

വളരെ ദുഖകരമായ അവസ്ഥയാണിതെന്നും ചില വ്യക്തി താത്പര്യങ്ങളുടെ തടവുകാരായി നേതാക്കൾ മാറിയെന്നും വിഎം സുധീരൻ ആരോപിച്ചു. ‘ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ലിസ്റ്റല്ല ഇത്. പലയിടത്തും ജയസാധ്യതയുള്ളവർ ഒഴിവാക്കപ്പെട്ടു. വേണ്ടത്ര ജാഗ്രതയുണ്ടായില്ല. പാർട്ടി താൽപര്യത്തേക്കാൾ വ്യക്തി-ഗ്രൂപ്പ് താൽപര്യത്തിനാണ് പ്രാധാന്യം. ജന പ്രതീക്ഷ നേതാക്കൾ തല്ലിക്കെടുത്തി’-വിഎം സുധീരൻ പറഞ്ഞു.

പരാധീനതകളൊക്കെ അതിജീവിച്ച് മുന്നേറാകാനാകട്ടെയെന്ന് ആശംസിച്ച വിഎം സുധീരൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ മുതൽ ഇറങ്ങുമെന്നും കൂട്ടിച്ചേർത്തു.

Story Highlights – vm sudheeran on congress list

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top