ശോഭാ സുരേന്ദ്രന്‍ മത്സര രംഗത്തുണ്ടാകുമെന്ന് കെ.സുരേന്ദ്രന്‍

ശോഭാ സുരേന്ദ്രന്‍ മത്സര രംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കി കെ.സുരേന്ദ്രന്‍. ശോഭയുമായി യാതൊരു തര്‍ക്കവുമില്ല തങ്ങള്‍ നല്ല സൗഹൃദത്തിലാണെന്നും ഈ വിഷയത്തില്‍ വരുന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റിധാരണ പരത്തുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശോഭാ സുരേന്ദ്രന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാണ് അസൗകര്യമുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍ അറിയിച്ചിരുന്നു. ഡല്‍ഹിയിലേക്ക് പോകുന്നതിന് രണ്ടുദിവസം മുന്‍പ് താന്‍ നേരിട്ട് വിളിച്ച് ശോഭാ സുരേന്ദ്രനുമായി സംസാരിച്ചുവെന്നും കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights – Sobha Surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top