‘ഈ മൊട്ടത്തല കേരള രാഷ്ട്രീയത്തിൽ എന്നും നൊമ്പരമാകും’; ലതിക സുഭാഷിന് പിന്തുണയുമായി ശോഭന ജോർജ്

സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട ലതിക സുഭാഷിന് പിന്തുണയുമായി ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശാഭന ജോർജ്. ലതിക സുഭാഷിന്റെ വീട്ടിലെത്തിയാണ് ശോഭന സന്ദർശിച്ചത്. ലതിക സുഭാഷിന്റെ മുണ്ഡനം ചെയ്ത തല കേരള രാഷ്ട്രീയത്തിൽ എന്നും ഒരു നൊമ്പരമായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് ശോഭനാ ജോർജ് പറഞ്ഞു.

പൊതുരംഗത്തെ സ്ത്രീകൾ നേരിടുന്ന അവഗണനയെ ശക്തമായി വിമർശിച്ചുകൊണ്ടാണ് ശോഭനാ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ലതികയുടെ അവസ്ഥയും അവരുടെ മുഖവും കേരളത്തിൽ എല്ലാവർക്കും ഒരു മുന്നറിയിപ്പാകണമെന്ന് സോഭന ജോർജ് പറഞ്ഞു. പുരുഷന്മാരേക്കാളും ത്യാഗവും കഷ്ടപ്പാടും സഹിച്ചാണ് ഒരു സ്ത്രീ പൊതുരംഗത്ത് നിൽക്കുന്നത്. ആരെങ്കിലും അത് ചിന്തിച്ചിട്ടുണ്ടോയെന്ന് ശോഭന ജോർജ് ചോദിച്ചു.

Story Highlights – Lathika subhash, sobhana george

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top