അഹമ്മദ് കബീര്‍ അവിവേകം കാണിക്കുമെന്ന് കരുതുന്നില്ല: വി കെ ഇബ്രാഹിം കുഞ്ഞ്

v k ibrahim kunju ahammed kabir

കളമശേരി സീറ്റിനെ ചൊല്ലി മുസ്ലിം ലീഗില്‍ ആഭ്യന്തര തര്‍ക്കം തുടരുന്നതിനിടെ പ്രതികരണവുമായി മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. സ്ഥാനാര്‍ത്ഥിത്വത്തിന് എതിരായ പ്രതിഷേധങ്ങള്‍ അസ്വാഭാവികമാണ്. പ്രതിഷേധമുണ്ടാക്കാന്‍ ശ്രമിക്കുന്നവരില്‍ നുഴഞ്ഞുകയറിയ ലീഗ് ശത്രുക്കളാണെന്നും തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്നും ഇബ്രാഹിം കുഞ്ഞ്. പ്രതിഷേധങ്ങള്‍ പ്രചാരണത്തെ ബാധിക്കില്ല. ടി എ അഹമ്മദ് കബീര്‍ അവിവേകം കാണിക്കുമെന്ന് കരുതുന്നില്ലെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

അതേസമയം കളമശേരിയില്‍ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി ഇ അബ്ദുള്‍ ഗഫൂര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടി നിശ്ചയിച്ച ഒരു സ്ഥാനാര്‍ത്ഥിയെയും മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം മാറ്റാറില്ലെന്നും ലീഗ് നേതൃത്വം പറയുന്നു.

Read Also : പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും: മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്

അബ്ദുള്‍ ഗഫൂറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ലീഗ് ജില്ലാ ഭാരവാഹികള്‍ ഇന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ കണ്ടു. മുസ്ലിം ലീഗ് നേതൃത്വം നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

മുസ്ലിം ലീഗിന്റെ പതിവ് അനുസരിച്ച് ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അതില്‍ പിന്നീട് മാറ്റം ഉണ്ടാകാറില്ല. ഇത്തവണയും ആ നിലപാടില്‍ തന്നെയാണ് മുസ്ലിം ലീഗ് നേതൃത്വമുള്ളത്. എത്രവലിയ വിഭാഗീയ പ്രശ്‌നങ്ങള്‍ ഉണ്ടായാലും ഒരു സ്ഥാനാര്‍ത്ഥിയെയും മാറ്റില്ലെന്നാണ് ലീഗ് നേതൃത്വം ആവര്‍ത്തിക്കുന്നത്.

Story Highlights – v k ibrahim kunju, ahammed kabir

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top