കർഷക പ്രശ്‌നം പരിഹരിക്കാൻ മന്ത്രിമാർ എത്തിയില്ല; എന്നാൽ ബംഗാളിൽ ഗൂഢാലോചനയ്‌ക്കെത്തി : മമത

mamta banerjee against bjp ministers

ബിജെപി മന്ത്രിമാർക്കെതിരെ തുറന്നടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ആറ് മാസമായി കർഷകർ പ്രതിഷേധിക്കുന്നുണ്ടെങ്കിലും മന്ത്രിമാർ അവരുമായി ചർച്ച നടത്തുന്നില്ല, എന്നാൽ മന്ത്രിമാരെല്ലാം ബംഗാളിൽ എത്തിയിട്ടുണ്ടെന്ന് മമത പറഞ്ഞു.

മന്ത്രിമാർ ഹോട്ടലുകൾ ബുക്ക് ചെയ്ത് തന്നെ കൊല്ലാനും ടിഎംസിയെ നശിപ്പിക്കാനും ഗൂഢാലോചന നടത്തുകയാണെന്ന് മമത ബാനർജി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ ടിഎംസിക്കെതിരെ കേസുകൾ ഫയൽ ചെയ്യുകയാണെന്നും മമത പറഞ്ഞു.

അതേസമയം, ബിജെപിയുടെ രഥ യാത്രാ വാഹനം ടിഎംസി പ്രവർത്തകർ തകർത്തുവെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ റാലിക്കിടെയാണ് വാഹനം തകർത്തതെന്നാണ് ആരോപണം.

Story Highlights – mamta banerjee against bjp ministers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top