കേരളാ കോൺഗ്രസ് ജോസഫ് പക്ഷവും പി.സി തോമസും തമ്മിൽ ലയന ചർച്ച

കേരളാ കോൺഗ്രസ് ജോസഫ് പക്ഷവും പി.സി തോമസും തമ്മിൽ ലയന ചർച്ച നടന്നു. ഇരുവിഭാഗത്തിലെയും നേതാക്കൾ രഹസ്യ ചർച്ചയാണ് നടത്തിയത്.
ധാരണകൾ ഇരുവിഭാഗവും അംഗീകരിച്ചാൽ ജോസഫ് ഗ്രൂപ്പ് കേരളാ കോൺഗ്രസിൽ ലയിക്കും. ലയനം നടന്നാൽ പി.ജെ ജോസഫ് പാർട്ടി ചെയർമാനാകും. മറ്റു പദവികൾ സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്.
കേരളാ കോൺഗ്രസ് എമ്മിന്റെ രണ്ടില ചിഹ്നം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പിജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് പുതിയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് പിജെ ജോസഫ് ചർച്ചകൾ ആരംഭിച്ചത്. എന്നാൽ ഇനി പുതിയൊരു പാർട്ടി രജിസ്റ്റർ ചെയ്ത് തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ വലിയൊരു പ്രതിസന്ധി സൃഷ്ടിക്കും. രജിസ്‌ട്രേഷൻ നടപടികൾക്കുൾപ്പെടെ കാലതാമസം വരും. പിജെ ജോസഫിന്റെ പത്ത് സ്ഥാനാർത്ഥികളാണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ചിഹ്നമില്ലാത്തതിനെ തുടർന്നാണ് നിലവിൽ കേരളാ കോൺഗ്രസ് തോമസ് പക്ഷവുമായി പിജെ ജോസഫ് ചർച്ച നടത്തുന്നത്. ഒരൊറ്റ ചിഹ്നം പാർട്ടിക്ക് ലഭിക്കുകയാണ് ലക്ഷ്യം. എന്നാൽ പ്രാഥമിക ചർച്ചകൾ മാത്രമാണ് നടന്നത്.
Story Highlights – pj joseph pc thomas discuss merger plan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here