Advertisement

ധർമ്മടത്തെ സ്ഥാനാർത്ഥിത്വം: കെ.സുധാകരനുമായി ചർച്ച നടത്തുന്നു; രണ്ട് പേരുകൾ പരിഗണനയിൽ

March 17, 2021
Google News 1 minute Read
k sudhakaran may be dharmadam candidate

ധർമ്മടത്തെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കെ.സുധാകരനുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തുന്നു. മുഖ്യമന്ത്രിക്കെതിരെ കെ.സുധാകരൻ മത്സരിക്കണമെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു. എന്നാൽ ഹൈക്കമാൻഡ് പറഞ്ഞാൽ മത്സരിക്കാൻ സന്നദ്ധനാണെന്ന് സുധാകരൻ അറിയിച്ചു.

ധർമ്മടത്ത് വാളയാറിലെ അമ്മയെ പിന്തുണയ്ക്കുന്നതിനോട് പ്രാദേശിക നേതൃത്വത്തിന് എതിർപ്പുണ്ട്. പ്രാദേശിക വികാരം മാനിക്കണമെന്ന് കെ.സുധാകരൻ പറഞ്ഞു. ധർമ്മടത്ത് കെ.സുധാകരൻ അല്ലെങ്കിൽ സി.രഘുനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യം.

ധർമ്മടത്ത് കെപിസിസി എന്ത് നിലപാടെടുക്കും എന്നത് നിർണായകമാകും. ധർമ്മടത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.

Story Highlights -k sudhakaran may be dharmadam candidate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here