Advertisement

ബാലശങ്കറിനെ തിരുത്തി ഒ.രാജഗോപാല്‍; കേരളത്തില്‍ സിപിഐഎം – ബിജെപി ബാന്ധവമില്ല

March 17, 2021
Google News 1 minute Read

ആര്‍എസ്എസ് നേതാവ് ബാലശങ്കറിനെ തിരുത്തി മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍. കേരളത്തില്‍ സിപിഐഎം – ബിജെപി ബാന്ധവമില്ല. ഡല്‍ഹിയില്‍ നിന്ന് കേരളത്തില്‍ ഇങ്ങനെയൊരു ബാന്ധവം കണ്ടെത്താനുള്ള സാമര്‍ത്ഥ്യം അപാരമെന്നും ബാലശങ്കറിന് സീറ്റ് നിഷേധിച്ചവരാണ് ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതെന്നും ഒ. രാജഗോപാല്‍ ട്വന്റിഫോറിനോട് പറഞ്ഞു.

സിപിഐഎം – ബിജെപി ബാന്ധവമെന്നത് അദ്ദേഹത്തിന്റെ കണ്ടെത്തലാണ്. അങ്ങനെയൊരു ബാന്ധവമില്ല. സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം. അവര്‍ക്ക് അവസരം കൊടുക്കണം. ചെറുപ്പക്കാര്‍ക്കും അവസരം കൊടുക്കണമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.

ആര്‍. ബാലശങ്കറിന്റെ ആരോപണങ്ങള്‍ തള്ളി നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും രംഗത്ത് എത്തി. ബിജെപിയും സിപിഐഎമ്മും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. വോട്ടിംഗ് പാറ്റേണ്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. തിരുവനന്തപുരത്ത് ബിജെപി വോട്ടില്‍ പുരോഗതി മാത്രമേ ഉണ്ടായിട്ടുള്ളൂ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ ജയിച്ചപ്പോള്‍ തിരുവനന്തപുരത്ത് ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ആരുമായും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കേണ്ട ആവശ്യം ബിജെപിക്ക് ഇല്ല. പലരും പല അഭിപ്രായങ്ങളും പറയും. അതൊന്നും ബിജെപിയുടെ അഭിപ്രായമല്ലെന്നും അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും കുമ്മനം രാജശേഖരന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights -o. rajagopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here