കടുവാക്കുന്നേൽ കുറുവച്ചന്റെ മകളായി വൃദ്ധി വിശാൽ

Vriddhi Vishal movie prithviraj

വിവാഹ വേദിയിൽ വച്ച് നടത്തിയ തകർപ്പൻ ഡാൻസിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ ആറ് വയസ്സുകാരി വൃദ്ധി വിശാൽ പൃഥ്വിരാജിനൊപ്പം സിനിമയിൽ അഭിനയിക്കുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജിൻ്റെ മകളായാണ് വൃദ്ധി സിനിമയിൽ വേഷമിടുക. പരസ്യ ചിത്രങ്ങളിലും സീരിയലുകളിലുമൊക്കെ വൃദ്ധി അഭിനയിക്കുന്നുണ്ട്.

വൃദ്ധിയുടെ പിതാവ് വിശാൽ കണ്ണൻ തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ വിവരം അറിയിച്ചത്. ‘ദൈവത്തിനു നന്ദി. എന്റെ മോളുടെ വീഡിയോ ഷെയർ ചെയ്ത മീഡിയാസിനും ഓരോരുത്തർക്കും നന്ദി. രാജുവേട്ടന്റെ മോളായി വൃദ്ധി വിശാൽ ബിഗ് സ്ക്രീനിലേക്ക്. എല്ലാവരും അനുഗ്രഹിക്കണം പ്രാർത്ഥിക്കണം.’- വിശാൽ കണ്ണൻ കുറിച്ചു.

ദൈവത്തിനു നന്ദി …….എന്റെ മോളുടെ വീഡിയോ ഷെയർ ചെയ്ത mediasinum ഓരോരുത്തർക്കും നന്ദി…….രാജുവേട്ടന്റെ മോളായി Vriddhi…

Posted by Vishal Kannan on Wednesday, 17 March 2021

സീരിയൽ താരം കൂടിയായ അഖിൽ ആനന്ദിന്റെ വിവാഹവേദിയിലാണ് വൃദ്ധി ചുവടുവച്ചത്. യുകെജി വിദ്യാർത്ഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്. ടിവിയിൽ നോക്കി സ്വയം പഠിച്ച ചുവടുകളാണ് വൃദ്ധി വിവാഹ വേദിയിൽ മനോഹരമാക്കിയത്.

Story Highlights – Vriddhi Vishal acting in movie with prithviraj

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top