കേരള- കർണാടക അതിർത്തിയിൽ വീണ്ടും നിയന്ത്രണം കർശനമാക്കി

karnataka tightens covid protocol in kerala border

കേരള- കർണാടക അതിർത്തിയിൽ വീണ്ടും നിയന്ത്രണം കർശനമാക്കി കർണാടക. അതിർത്തി വഴിയുള്ള യാത്രയ്ക്ക് നാളെ മുതൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും.

തലപ്പാടിയിൽ വാഹന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞു പരിശോധിക്കുന്നുണ്ട്.

നാളെ മുതൽ ആർടിപിസിആർ നിർബന്ധമാക്കുമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. കർണാടക പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് അതിർത്തിയിലെ പരിശോധന.

Story Highlights – karnataka tightens covid protocol in kerala border

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top