ബിജെപിയും തൃണമൂലും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍; നന്ദിഗ്രാമിലെ സിപിഐഎം സ്ഥാനാര്‍ത്ഥി മീനാക്ഷി മുഖര്‍ജി

meenakshi mukharjee

തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും അപ്രതീക്ഷിത തിരിച്ചടി നല്‍കി പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ നേട്ടം ഉണ്ടാക്കാന്‍ സിപിഐഎമ്മിനാകും എന്ന പ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥി മീനാക്ഷി മുഖര്‍ജി. പശ്ചിമ ബംഗാളിലെ സിപിഐഎമ്മിന്റെ തീപ്പൊരി നേതാവാണ് മീനാക്ഷി. പാര്‍ട്ടി സംസ്ഥാന സമിതി അംഗമായും ഡിവൈഎഫ്‌ഐ അധ്യക്ഷയായും പ്രവര്‍ത്തിക്കവേ ആണ് മീനാക്ഷി മുഖര്‍ജിയുടെ നന്ദിഗ്രാം ദൗത്യം.

Read Also : ബിജെപി കൂട്ടുകെട്ട് അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടിയുണ്ടാക്കും: എം കെ സ്റ്റാലിന്‍

ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ഹൈടെക്ക് പ്രചരണങ്ങളുമായി നിറയുന്ന മണ്ഡലത്തില്‍ നേരിട്ടുള്ള പൊതുജന സമ്പര്‍ക്കത്തിലൂടെ ചെറു പൊതുയോഗങ്ങളിലൂടെയും ജനങ്ങളിലേയ്ക്ക് എത്താനാണ് മീനാക്ഷിയുടെ ശ്രമം. നന്ദിഗ്രാമിനെ ചൂഷണം ചെയ്യാനുള്ള ബിജെപി- തൃണമൂല്‍ ശ്രമം പരാജയപ്പെടുത്താനുള്ള ചരിത്ര ദൗത്യമാണ് തന്റേത് എന്ന് മീനാക്ഷി മുഖര്‍ജി ട്വന്റിഫോറിനോട് പറഞ്ഞു. തൃണമൂലും ബിജെപിയും ഒരേനാണയത്തിന്റെ ഇരുവശങ്ങളാണെന്ന് മീനാക്ഷി വിമര്‍ശിച്ചു. രണ്ടും ഒന്നായിരുന്നു. നന്ദിഗ്രാം മമതയ്ക്ക് നല്‍കിയത് സുവേന്ദു അധികാരിയാണ്. സുവേന്ദു അധികാരി ബിജെപിയില്‍ പോയതും മീനാക്ഷി ചൂണ്ടിക്കാട്ടി.

സിപിഐഎമ്മിന് വിപുലമായ സംഘടന സംവിധാനം ഉണ്ടായിരുന്ന സ്ഥലമാണ് നന്ദിഗ്രാം. 2007ലെ നന്ദിഗ്രാം സമരത്തോടെ പാര്‍ട്ടി പൂര്‍ണമായും ഒറ്റപ്പെട്ടു. ഭൂമി ഏറ്റെടുക്കാനുള്ള അന്നത്തെ ഇടത് സര്‍ക്കാരിന്റെ നയം തെറ്റായിരുന്നു എന്ന സ്വയം വിമര്‍ശനത്തോടെ ആണ് സിപിഐഎമ്മിന്റെ ഇത്തവണത്തെ പ്രചാരണം.

കോണ്‍ഗ്രസ് സഖ്യത്തിലാണ് സംസ്ഥാനത്ത് സിപിഐഎം മത്സരിക്കുന്നതെങ്കിലും നന്ദിഗ്രാമില്‍ സിപിഐഎമ്മിനൊപ്പം പ്രചാരണ രംഗത്ത് പാര്‍ട്ടി സജീവമല്ല. വരുംദിവസങ്ങളില്‍ സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ നന്ദിഗ്രാമിലെ മീനാക്ഷിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമാകും.

Story Highlights- cpim, bjp, trinamool congress, bengal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top