എലത്തൂരില്‍ എന്‍സികെ സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കും: മാണി സി കാപ്പന്‍

sulfikkar mayoori mani c kappan

എലത്തൂരില്‍ എന്‍സികെ സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പന്‍. യുഡിഎഫ് എന്‍സികെയ്ക്ക് അനുവദിച്ച സീറ്റ് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല. എലത്തൂരില്‍ യുഡിഎഫില്‍ ഒരു സ്ഥാനാര്‍ത്ഥി മാത്രമേയുണ്ടാകൂ. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കുമായിരിക്കും. പ്രതിഷേധം ഉയര്‍ന്നോട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Read Also : മാണി സി കാപ്പന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ വഞ്ചിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

എലത്തൂര്‍ സീറ്റ് വിട്ടുനല്‍കുന്നതിനെ കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും എലത്തൂരില്‍ സുല്‍ഫിക്കര്‍ മയൂരി തന്നെ സ്ഥാനാര്‍ത്ഥിയെന്നും മാണി സി കാപ്പന്‍ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. എലത്തൂരില്‍ ഒരു യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഉണ്ടാകുവെന്ന് എം കെ രാഘവന്‍ എംപി പറഞ്ഞു. നേതൃത്വ തീരുമാനം അംഗീകരിക്കും. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാപ്പനോട് സംസാരിച്ചു.

മുന്നണി സംവിധാനത്തിലെ മര്യാദ പാലിക്കണമെന്ന് എന്‍സികെ സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരി പറഞ്ഞിരുന്നു. അല്ലെങ്കില്‍ 140 മണ്ഡലത്തിലും കോണ്‍ഗ്രസ് മത്സരിച്ചാല്‍ ഐക്യ ജനാധിപത്യ മുന്നണിയെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.

Story Highlights- assembly elections 2021, nck

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top