ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളല്‍; ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും

തലശേരിയിലും ഗുരുവായൂരിലും നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥികളായ എന്‍ ഹരിദാസ്, അഡ്വ. നിവേദിത എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് ഹര്‍ജി പരിഗണിക്കുക.
പരിഹരിക്കാനാകുന്ന പിഴവുകളാണ് സംഭവിച്ചതെന്നും ഇതിനായി റിട്ടേണിംഗ് ഓഫിസര്‍ തങ്ങള്‍ക്ക് സമയം അനുവദിച്ചില്ലെന്നും പരാതിക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ ബോധിപ്പിച്ചിരുന്നു. കൂടാതെ റിട്ടേണിംഗ് ഓഫീസര്‍ പരസ്പര വിരുദ്ധമായ നടപടികളാണ് കൈക്കൊണ്ടത്. സമാന സാഹചര്യം ആവര്‍ത്തിച്ച മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് പിഴവ് പരിഹരിക്കാന്‍ അധിക സമയം നല്‍കി. ചിഹ്നവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രത്യേക ചട്ടങ്ങളുണ്ട്. ഫോം എയില്‍ ദേശീയ അധ്യക്ഷന്റെ ഒപ്പില്ലാ എന്ന ഒറ്റകാരണം കൊണ്ട് നാമനിര്‍ദേശ പത്രിക തള്ളാനാകില്ലെന്നുമാണ് സ്ഥാനാര്‍ത്ഥികളുടെ വാദങ്ങള്‍.
Read Also : സിപിഐഎം-ബിജെപി സഖ്യമെന്ന ആരോപണത്തിൽ മുൻപ് പറഞ്ഞതേ ഇപ്പോഴും പറയാനുള്ളൂ: വി മുരളീധരൻ
എന്നാല്‍ ഈ ഘട്ടത്തില്‍ കോടതി ഇടപെടലുണ്ടാകരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. കഴിഞ്ഞ ദിവസം കേസിന്റെ അടിയന്തര സാഹചര്യം പരിഗണിച്ച് പ്രത്യേക സിറ്റിംഗിലൂടെ ഹര്‍ജികളിന്മേല്‍ ഹൈക്കോടതി പ്രാഥമിക വാദം കേട്ടിരുന്നു.
Story Highlights- bjp, high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here