ശോഭ സുരേന്ദ്രനെതിരെ പരാതി

ശോഭ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രനെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതത്തിന്റെ പേരിൽ ശോഭ സുരേന്ദ്രൻ വോട്ട് ചോദിച്ചെന്നാണ് പരാതി. മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പല ഘട്ടത്തിലും ശോഭ സുരേന്ദ്രൻ മോശം പരാമർശം നടത്തി. കടകംപള്ളിക്കെതിരായ ശോഭ സുരേന്ദ്രന്റെ ‘പൂതന’ പരാമർശം വിവാദമായിരുന്നു.

Story Highlights- Sobha surendran, assembly election 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top