Advertisement

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിക്കെതിരെ മുംബൈ മുൻ പൊലീസ് കമ്മിഷണർ സുപ്രിംകോടതിയിൽ

March 22, 2021
Google News 1 minute Read

അഴിമതി അടക്കം വിഷയങ്ങളിൽ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിംഗ് സുപ്രിംകോടതിയിൽ. കമ്മിഷണർ സ്ഥാനത്ത് നിന്ന് മാറ്റിയ സർക്കാർ നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

അനിൽ ദേശ്മുഖിനെതിരെ പരംബീർ സിംഗ് ഉയർത്തിവിട്ട അഴിമതി ആരോപണം രാഷ്ട്രീയ വിവാദമായി തുടരുന്നതിനിടെയാണ് പുതിയ നീക്കം. ആഭ്യന്തര മന്ത്രിയുടെ പ്രവൃത്തികളെ കുറിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെയും ഉപമുഖ്യമന്ത്രി അജിത് പവാറിനെയും അറിയിച്ചതാണ് സ്ഥലംമാറ്റത്തിന് കാരണമെന്നും പരംബീർ സിംഗിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി.

നേരത്തേ അനിൽ ദേശ്മുഖിനെതിരെ ഗുരുതര ആരോപണവുമായി പരംബീർ സിംഗ് രംഗത്തെത്തിയിരുന്നു. സസ്‌പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ ഉൾപ്പെടെയുള്ളവരെ ഉപയോഗിച്ച് പണം കൈക്കലാക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരംബീർ സിംഗിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് പരംബീർ സിംഗ് കത്തയച്ചിരുന്നു.

Story Highlights- Anil deshmukh, parambir singh, maharshtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here