സിപിഐഎമ്മിന്റെയും കോൺഗ്രസ്സിന്റെയും നിലപാട് അവസരവാദപരം: നന്ദിഗ്രാമിലെ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി

രാജ്യം ശ്രദ്ധിയ്ക്കുന്ന പോരാട്ടം നടക്കുന്ന പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ബിജെപിയ്ക്കായി രംഗത്തുള്ളത് സുവേന്ദു അധികാരിയാണ്. കേരളത്തിലെയും ബംഗാളിലെയെയും സിപിഐഎമ്മിന്റെയും കോൺഗ്രസ്സിന്റെയും നിലപാട് അവസരവാദപരം ആണെന്നും സുവേന്ദു 24 നോട് പറഞ്ഞു. നന്ദിഗ്രാം പശ്ചിമ ബംഗാളിന്റെ രാഷ്ട്രിയ മാറ്റത്തിന്റെ കേന്ദ്രം ആകും എന്നും അദ്ധേഹം അവകാശപ്പെട്ടു. 24 എക്സ്ക്ലൂസീവ്
തൃണമൂൽ കോൺഗ്രസ്സിൽ നിന്നും ബിജെപിയിലേയ്ക്ക് ചേക്കേറിയ സുവേന്ദു അധികാരിയ്ക്ക് നന്ദിഗ്രാമിലെ പോരാട്ടം അഭിമാനവിഷയമാണ്. നന്ദിഗ്രാമിലെ എല്ലാ പ്രശ്നങ്ങളും സ്വന്തം വീട്ടുകാര്യം പോലെ സുവേന്ദു പരിഗണിയ്ക്കുന്നു. കീഴ്തട്ടിൽ കൂടുതൽ റാലികൾ സംഘടിപ്പിച്ച് ജനസമ്മതിയിൽ വർദ്ധന ഉണ്ടാക്കുകയാണ് സുവേന്ദുവിന്റെ ലക്ഷ്യം. തന്റെ റാലികളിലെ ജനസഞ്ചയം ഈ സീറ്റിലെ വിജയം പ്രവചിയ്ക്കുന്നതായി സുവേന്ദു 24 നോട് പറഞ്ഞു. നന്ദിഗ്രാമിൽ മമത പരാജയപ്പെടുമെന്നും സുവേന്ദു പറഞ്ഞു.
രാവിലെ മുതൽ ആരംഭിയ്ക്കുന്ന പ്രചരണത്തിൽ പതിനഞ്ചോളം റാലികളിലാണ് സുവേന്ദു പങ്കെടുക്കുന്നത്. അഴിമതിയും, കെടുകാര്യസ്ഥതയും പശ്ചിമ ബംഗാളിൽ കൊടികുത്തി വാഴുകയാണെന്ന ആരോപണം പ്രചരണ യോഗങ്ങളിൽ സുവേന്ദു ഉന്നയിക്കുന്നു. കേരളത്തിലെയും ബംഗാളിലെയെയും സിപിഐഎമ്മിന്റെയും കോൺഗ്രസ്സിന്റെയും നിലപാട് അവസരവാദപരം ആണെന്നും സുവേന്ദു 24നോട് വ്യക്തമാക്കി.
നന്ദിഗ്രാം സമരത്തിലൂടെ മമതയുടെ വിശ്വസ്തനായി മാറിയ സുവേന്ദു എതാനും ആഴ്ചകൾക്ക് മുൻപാണ് ബിജെപി യിൽ ചേർന്നത്.
Story Highlights- suvendu adhikari response to 24
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here