Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (23-03-2021)

March 23, 2021
Google News 1 minute Read

സര്‍ക്കാരിനെതിരെ ഇഡി ഹൈക്കോടതിയില്‍; ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യം

സര്‍ക്കാരിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യമുണ്ട്.

ഗുരുവായൂരിൽ ബിജെപി ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയെ പിന്തുണയ്ക്കാൻ സാധ്യത

ഗുരുവായൂരിൽ പിന്തുണ നീക്കവുമായി ബിജെപി. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയായ ദിലീപ് നായരെ ബിജെപി പിന്തുണച്ചേക്കുമെന്നാണ് റിപ്പോർട്ട്. മണ്ഡലത്തിൽ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളിയതോടെയാണ് പുതിയ നീക്കം. ഇന്നലെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രതിനിധികളുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു.

കോൺഗ്രസിൽ ജനാധിപത്യമില്ല: പിസി ചാക്കോ

കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി പാർട്ടി വിട്ട പിസി ചാക്കോ. കോൺഗ്രസിൽ ജനാധിപത്യമില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാരമ്പര്യം നഷ്ടപ്പെടുകയും ജനാധിപത്യം ഇല്ലാതാവുകയും ചെയ്ത പാർട്ടിയാണ് കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. 24 മോർണിംഗ് ഷോയിലാണ് എൻസിപിയിൽ ചേക്കേറിയ പിസി ചാക്കോ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനങ്ങൾ ഉയർത്തിയത്.

മരണാനന്തരം തന്റെ ശരീരം മെഡിക്കൽ കോളജ് വിദ്യാർത്ഥികൾക്ക്; സമ്മതപത്രം നൽകി സിസ്റ്റർ ലൂസി കളപ്പുര

മരണാനന്തരം തന്റെ ശരീരം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ട് നൽകാൻ സമ്മതപത്രം നൽകി സിസ്റ്റർ ലൂസി കളപ്പുര. കോഴിക്കോട് മെഡിക്കൽ കോളേജ് അനാട്ടമി ഡിപ്പാർട്ട്‌മെന്റിൽ സിസ്റ്റർ സമ്മതപത്രം നൽകി. അവയവ, ശരീര ദാനത്തിനായി ഒരുപാട് പേർ മുന്നോട്ട് വരാണമെന്നാണ് തന്റെ ആഗ്രഹമെന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.

Story Highlights- todays headlines 23-03-2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here