കൈപ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മൂന്ന് വോട്ടുകൾ ഉള്ളതായി ആരോപണം

kaipamangalam udf candidate has three votes

കൈപ്പമംഗലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശോഭ സുബിന് മൂന്ന് വോട്ടുകൾ ഉള്ളതായി ആരോപണം. ശോഭ സുബിൻ മത്സരിക്കുന്ന കയ്പമംഗലത്ത് ഒരു വോട്ടും, നാട്ടിക മണ്ഡലത്തിൽ രണ്ട് വോട്ടുകളും ഉള്ളതായാണ് ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷനും കളക്ടർക്കും എൽഡിഎഫ് കൈപ്പമംഗലം നിയോജക മണ്ഡലംകമ്മിറ്റി പരാതി നൽകി.

കൈപമംഗലത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശോഭ സുബിന് നാട്ടികയിലും കൈപ്പമംഗലത്തും വോട്ടുണ്ടെന്നാണ് പരാതി. നാട്ടിക മണ്ഡലത്തിലെ വലപ്പാട് പഞ്ചായത്തിലുള്ള 144-ാം നമ്പർ ബൂത്തിൽ ക്രമ നമ്പർ 10 ആയും, അതേ ബൂത്തിൽ തന്നെ ക്രമനമ്പർ 1243 ആയും ശോഭാ സുബിന് വോട്ടുണ്ട്. കയ്പമംഗലം മണ്ഡലത്തിലെ കയ്പമംഗലം പഞ്ചായത്തിൽ ബൂത്ത് നമ്പർ 27 ൽ ക്രമനമ്പർ 763 ആയും വോട്ടുണ്ട്. ശോഭ സുബിന്റെ പേരുൾപ്പെട്ട വോട്ടർ പട്ടികകളുടെ പകർപ്പ് ഹാജരാക്കിയായിരുന്നു എൽഡിഎഫിന്റെ ആരോപണം.

യുഡിഎഫ് സ്ഥാനാർത്ഥിക്ക് മൂന്ന് വോട്ടു കണ്ടെത്തിയാതായി ചൂണ്ടികാണിച്ച് ഇലക്ഷൻ കമ്മീഷൻ, ജില്ലാ കളക്ടർ, റിട്ടേണിംഗ് ഓഫിസർ എന്നിവർക്ക് പരാതിനൽകിയിരിക്കുകയാണ് എൽഡിഎഫ്. വോട്ടർ പട്ടികയിൽ ഇരട്ടവോട്ടും ക്രമക്കേടും ആരോപിച്ച് എൽ.ഡി.എഫ്.നെതിരെ പ്രതിപക്ഷനേതാവ് ആരോപണങ്ങൾ കടുപ്പിക്കുന്നതിനിടെയാണ് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പരാതിയുമായി എൽഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്.

Story Highlights- kaipamangalam udf candidate has three votes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top