ജസ്റ്റിസ് എൻ.വി. രമണക്കെതിരെയുള്ള പരാതി തള്ളി സുപ്രിംകോടതി

ജസ്റ്റിസ് എൻ.വി. രമണക്കെതിരെയുള്ള പരാതി തള്ളി സുപ്രിംകോടതി. ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് നടപടിയെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. സുപ്രിംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ആഭ്യന്തര അന്വേഷണ വിവരങ്ങൾ രഹസ്യസ്വഭാവമുള്ളതെന്നും പരസ്യപ്പെടുത്താൻ കഴിയില്ലെന്നുമാണ് വിശദീകരണം.
ആന്ധ്രപ്രദേശ് ഹൈക്കോടതിയിലെ നടപടികളിൽ രമണ ഇടപ്പെട്ടുവെന്നായിരുന്നു ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ ആരോപണം. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയോട് ചേർന്ന് ആന്ധ്രാ പ്രദേശ് സർക്കാരിനെതിരായി രമണ പ്രവർത്തിച്ചുവെന്നായിരുന്നു ജഗൻ മോഹൻ റെഡ്ഡിയുടെ ആരോപണം.
അമരാവതി ഭൂമി ഇടപാടിൽ രമണയുടെ കുടുംബത്തിന് നേരെയും ജഗൻമോഹൻ റെഡ്ഡി ആരോപണമുന്നയിച്ചിരുന്നു. അമരാവതി ഭൂമി ഇടപാടിൽ ജഗൻമോഹൻ റെഡ്ഡി ഉന്നയിച്ച ആരോപണങ്ങളും തള്ളി.
Story Highlights- Reddy Vs Ramana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here