ഇരട്ടവോട്ട് ആരോപണം പരിശോധിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം

ഇരട്ടവോട്ട് ആരോപണം പരിശോധിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശം. ജില്ലാ കളക്ടർമാർക്കാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ നിർദേശം നൽകിയത്. 140 മണ്ഡലങ്ങളിലും പരിശോധന നടത്താനാണ് നിർദേശിച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും നടപടി. സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരിക്കും പരിശോധന നടത്തുക. രണ്ട് മണ്ഡലങ്ങളിൽ ഇരട്ടവോട്ട് നിലനിൽക്കുന്നുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്. 140 മണ്ഡലങ്ങളിലായി ഒരുലക്ഷത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകിയിരുന്നു.

Story Highlights- Tikkaram meena

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top