വേങ്ങരയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടും; പ്രതീക്ഷയുമായി പി കെ കുഞ്ഞാലിക്കുട്ടി

p k kunjali kutty

വേങ്ങരയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മടങ്ങിവരവില്‍ ജനങ്ങള്‍ ആഹ്ളാദ ഭരിതരാണെന്നും മലപ്പുറം ജില്ലാ യുഡിഎഫ് തൂത്തുവരുമെന്നും കുഞ്ഞാലിക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. മണ്ഡലത്തിലെ വികസനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിവയ്ക്കും.

Read Also : മലങ്കര കത്തോലിക്ക സഭാ അധ്യക്ഷനെ കണ്ട് പി കെ കുഞ്ഞാലിക്കുട്ടി എംപി

സര്‍വേകളില്‍ ആളുകള്‍ക്ക് വിശ്വാസമില്ലെന്നും സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷമുള്ള സര്‍വേകളില്‍ മാറ്റമുണ്ടാകും. അടുത്ത ദിവസങ്ങളില്‍ മാധ്യമങ്ങള്‍ വരെ യുഡിഎഫിന് അനുകൂലമായിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രതീക്ഷ പ്രകടിപ്പിച്ചു.

Story Highlights- p k kunchali kutty, assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top