ഗുരുവായൂരിൽ ഡിഎസ്‌ജെപിയെ എൻഡിഎ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും

nda supporting dsjp final decision today

ഗുരുവായൂരിൽ ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാർട്ടിയെ എൻഡിഎ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടായേകും. ദിലീപ് നായരാണ് ഡി.എസ്.ജെ.പിയുടെ ഗുരൂവായുരിലെ സ്ഥാനാർത്ഥി.

ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥി അഡ്വ. നിവേദിതയുടെ ഹർജി ഹൈക്കോടതി തള്ളിയതോടെ നേതൃത്വം ഡിഎസ്‌ജെപിയുമായി ചർച്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ഡിഎസ്‌ജെപിക്ക് പിന്തുണ നൽകുന്നത് ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് തീരുമാനം.

നേരത്തെ എൻഡിഎയിൽ ലയിക്കുന്നതിന് നീക്കം നടത്തിയിരുന്ന പാർട്ടിയാണ് ഡി.എസ്.ജെ.പി.

Story Highlights- nda supporting dsjp final decision today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top