കരസേനയിലെ വനിതാ ഉദ്യോഗസ്ഥകൾക്കും സ്ഥിര കമ്മീഷൻ നിയമനം; ഉത്തരവുമായി സുപ്രിം കോടതി

കരസേനയിലെ വനിതാ ഉദ്യോഗസ്ഥകൾക്കും സ്ഥിര കമ്മീഷൻ നിയമനം അനുവദിച്ച് സുപ്രിം കോടതി. കരസേനയിൽ വനിതകളോടുള്ള വേർതിരിവിനെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. രാജ്യത്തിന് വേണ്ടി ബഹുമതികൾ വാങ്ങിയവരെ സ്ഥിര കമ്മീഷൻ നിയമനത്തിൽ അവഗണിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
അറുപത് ശതമാനം ഗ്രേഡ് നേടുന്ന വനിത ഉദ്യോഗസ്ഥകൾക്ക് സ്ഥിര കമ്മീഷൻ നിയമനത്തിന് അർഹതയുണ്ട് എന്ന് സുപ്രിം കോടതി പറഞ്ഞു. മെഡിക്കൽ യോഗ്യതയിൽ അടക്കം കരസേനയുടെ വ്യവസ്ഥകൾ കോടതി റദ്ദാക്കി. മെഡിക്കൽ ഫിറ്റ്നസ് തുടങ്ങിയവ ചൂണ്ടിക്കാട്ടി സ്ഥിര കമ്മീഷൻ നിയമനം നിഷേധിക്കുന്നുവെന്ന ഉദ്യോഗസ്ഥകളുടെ ഹർജിയിലാണ് ഉത്തരവ്.
Story Highlights- Supreme Court ordering permanent commission to women officers in army
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here