നാളെ മുതൽ എക്‌സിറ്റ് പോളുകൾ വേണ്ട; നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ എക്‌സിറ്റ് പോളുകൾ നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലും എക്‌സിറ്റ് പോളുകൾ നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ച് കമ്മിഷൻ ഉത്തരവിറക്കി.
ബംഗാളിലും അസമിലും നാളെയാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. നാളെ രാവിലെ ഏഴ് മണി മുതൽ അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 29 ന് 7.30 വരെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നും എക്‌സിറ്റ് പോളുകൾ പാടില്ല. വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂറിനുള്ളിൽ അഭിപ്രായ സർവേകളോ മറ്റു സർവേകളോ ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു.
Story Highlights-Election Commission bans Exit polls till April 29
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here