ഇരട്ടവോട്ടിൽ കർശന നടപടിയുമായി തിരുവനന്തപുരം ജില്ലാ കളക്ടർ; റിപ്പോർട്ട് സമർപ്പിക്കാൻ തഹസിൽദാർമാർക്ക് നിർദേശം

ഇരട്ടവോട്ടിൽ കർശന നടപടിയുമായി തിരുവനന്തപുരം ജില്ലാ കളക്ടർ. ഇരട്ടവോട്ടിന് പുറമേ ഒരേ ഫോട്ടോയിൽ വ്യത്യസ്ത പേരിലും മേൽവിലാസത്തിലും വോട്ടർമാരെ ചേർത്തതിലും കളക്ടർ ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.

ഇരട്ടിപ്പുളള വോട്ടർമാരുടെ പട്ടിക ഉടൻ തയ്യാറാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കളക്ടർ തഹസിൽദാർമാർക്ക് നിർദേശം നൽകി. മാർച്ച് 30നകം വിശദ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. പട്ടികയിൽ അപാകതയില്ലെന്ന് ബിഎൽഒമാരിൽ നിന്ന് സാക്ഷ്യപത്രം വാങ്ങണമെന്നും നിർദേശമുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഇരട്ടവോട്ടർമാർ കൂടുതലാണെന്നും വോട്ടർപട്ടികയിൽ വ്യാപക പൊരുത്തക്കേടുകൾ ഉണ്ടെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് കളക്ടറുടെ നടപടി.

Story Highlights- Assembly election 2021, twin vote

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top