രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും. എയിംസ് ആശുപത്രിയില്‍ ഈ മാസം 30 നാകും ശസ്ത്രക്രിയ നടത്തുക. ചികിത്സയിലായിരുന്ന രാഷ്ട്രപതിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ഡല്‍ഹി എയിംസിലേക്ക് മാറ്റിയിരുന്നു.

ഇന്നലെ രാവിലെയായിരുന്നു രാഷ്ട്രപതിയെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top