എസ് എസ് ലാലിനും ഇരട്ടവോട്ട്

ss lal has two votes

കഴക്കൂട്ടത്തെ കോൺഗ്രസ് സ്ഥാനാർത്ഥി എസ് എസ് ലാലിനും ഇരട്ടവോട്ട്. വട്ടിയൂർക്കാവിലെ 170-ാം നമ്പർ ബൂത്തിലാണ് രണ്ട് വോട്ടും ഉള്ളത്.
കണ്ണമ്മൂല സെക്ഷനിലെ 646 ക്രമനമ്പറിലാണ് ആദ്യവോട്ട്. കൂട്ടിച്ചേർത്ത പട്ടികയിൽ ക്രമ നമ്പർ 1243 ആയിട്ടാണ് രണ്ടാം വോട്ട്.

എന്നാൽ സംഭവം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നാണ് എസ്.എസ്. ലാലിന്റെ വിശദീകരണം.

നേരത്തെ എൽദോസ് കുന്നപ്പള്ളിക്കും, ഭാര്യയ്ക്കും ഇരട്ട് വോട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട് വോട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ സംസ്ഥാനത്ത് നിരവധി പേർക്ക് ഇരട്ടവോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് തന്നെ പ്രതിരോധത്തിലായി.

Story Highlights- ss lal has two votes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top