സ്റ്റാലിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അറ്റോർണി ജനറലിന് കത്ത്

ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അറ്റോർണി ജനറലിന് കത്ത്. ചെന്നൈയിലെ അഭിഭാഷകനാണ് അറ്റോർണി ജനറലിന് കത്ത് നൽകിയത്.

സുപ്രിംകോടതിയെ താഴ്ത്തിക്കെട്ടാൻ എം. കെ സ്റ്റാലിൻ ശ്രമിച്ചെന്നാണ് പരാതി. മാർച്ച് 23ന് ഒരു ഇംഗ്ലീഷ് ചാനലിന് സ്റ്റാലിൻ നൽകിയ അഭിമുഖത്തിലെ പരാമർശവുമായി ബന്ധപ്പെട്ടാണ് അഭിഭാഷകന്റെ പരാതി. സുപ്രിംകോടതിയെ വരെ ഉപയോഗിച്ച് ബിജെപി സർക്കാർ ജനങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് സ്റ്റാലിൻ അഭിമുഖത്തിൽ പറഞ്ഞെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

Story Highlights: M K Stallin

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top