Advertisement

ദേവികുളത്ത് എല്‍ഡിഎഫ്; തൊടുപുഴയില്‍ യുഡിഎഫ്; ഇടുക്കി ജില്ല മെഗാ പ്രീപോള്‍ സര്‍വേ ഫലം

March 29, 2021
Google News 1 minute Read

ഇടുക്കി ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലം പുറത്തുവിട്ട് ട്വന്റിഫോര്‍. ആകെയുള്ള 5 മണ്ഡലങ്ങളില്‍ 2 എണ്ണം എല്‍ഡിഎഫും 2 എണ്ണം യുഡിഎഫും ഒന്നില്‍ രണ്ട് മുന്നണികളും ഒപ്പത്തിനൊപ്പമായിരിക്കും എന്നാണ് പ്രവചനം.

ദേവികുളം മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ എ രാജയ്ക്കാണ് ജയസാധ്യത. 48 ശതമാനം വോട്ട് ഇദ്ദേഹത്തിന് ലഭിക്കും. യുഡിഎഫിന്റെ ഡി കുമാറിന് 44 ശതമാനം വോട്ട് കിട്ടുമെന്നും ഫലം.

ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം എം മണി ജയിക്കുമെന്നാണ് പ്രവചനം. 20000ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം എം എം മണിക്ക് ലഭിക്കുമെന്നും സര്‍വേ. യുഡിഎഫ് ഇ എം അഗസ്തി പിന്നിലുണ്ട്.

Read Also : ബാലുശേരിയിലും എലത്തൂരും എല്‍ഡിഎഫ്; കോഴിക്കോട് ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലം

തൊടുപുഴ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ജെ ജോസഫ് ജയിക്കുമെന്നാണ് സര്‍വേ ഫലം. 16 ശതമാനം വോട്ട് വ്യത്യാസമാണുള്ളത്. എല്‍ഡിഎഫിന്റെ കെ ഐ ആന്റണിയാണ് രണ്ടാം സ്ഥാനത്തുള്ളത്.

ഇടുക്കി മണ്ഡലത്തില്‍ എല്‍ഡിഎഫിലെ റോഷി അഗസ്റ്റിനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജും ഒപ്പത്തിനൊപ്പമെന്നാണ് സര്‍വേ കാണിക്കുന്നത്.

പീരുമേട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിറിയക് തോമസ് വിജയിക്കുമെന്നാണ് ഫലം. എല്‍ഡിഎഫിന്റെ വാഴൂര്‍ സോമനുമായി മൂന്ന് ശതമാനം വോട്ടിന്റെ വ്യത്യാസമുണ്ടായിരിക്കുമെന്നും സര്‍വേ പ്രവചിച്ചു.

ഇന്ന് ട്വന്റിഫോര്‍ പുറത്തുവിടുന്നത് 90 മണ്ഡലങ്ങളിലെ ഫലമാണ്. മലബാറിലെ ഉള്‍പ്പെടെ 54 മണ്ഡലങ്ങളിലെ പ്രീപോള്‍ സര്‍വേ ഫലം ട്വന്റിഫോര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. എഴുപതിനായിരം വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് ട്വന്റിഫോര്‍ സര്‍വേ തയാറാക്കിയിരിക്കുന്നത്. ശാസ്ത്രീയ രീതി ശാസ്ത്രത്തിലൂടെ 140 മണ്ഡലങ്ങളിലൂടെ ട്വന്റിഫോറിന്റെ പ്രതിനിധികള്‍ ശേഖരിച്ച വിവരങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Story Highlights: 24 news, 24 survey, assembly elections 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here