ബാലുശേരിയിലും എലത്തൂരും എല്‍ഡിഎഫ്; കോഴിക്കോട് ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലം

കോഴിക്കോട് ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലം പുറത്തുവിട്ട് ട്വന്റിഫോര്‍. ആകെയുള്ള 13 സീറ്റുകളില്‍ 9 സീറ്റ് എല്‍ഡിഎഫിനും 3 സീറ്റ് യുഡിഎഫിനും ലഭിക്കും. 1 മണ്ഡലത്തില്‍ മുന്നണികള്‍ ഒപ്പത്തിനൊപ്പമാണ്.
വിവാദമായ കുറ്റ്യാടി മണ്ഡലത്തില്‍ യുഡിഎഫിലെ പാറയ്ക്കല്‍ അബ്ദുല്ല വിജയിക്കുമെന്നാണ് ഫലം. 47 ശതമാനം വോട്ട് ലഭിക്കാനാണ് സാധ്യത. എല്‍ഡിഎഫ് 45 ശതമാനം വോട്ട് നേടും.
വടകര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ രമയും എല്‍ഡിഎഫിന്റെ മനയത്ത് ചന്ദ്രനും ഒപ്പത്തിനൊപ്പമാണ്.
നാദാപുരം മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ഇ കെ വിജയന്‍ വിജയിക്കുമെന്നാണ് ഫലം. 46 ശതമാനം വോട്ട് ലഭിക്കാനാണ് സാധ്യത. യുഡിഎഫിന്റെ കെ പ്രവീണ്‍ കുമാര്‍ 44 ശതമാനം വോട്ട് നേടാനും സാധ്യത.
കൊയിലാണ്ടി മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ കാനത്തില്‍ ജമീല ജയിക്കുമെന്നാണ് പ്രവചനം. 45 ശതമാനം വോട്ട് ഇവര്‍ നേടും. യുഡിഎഫിന്റെ എന്‍ സുബ്രഹ്മണ്യന്‍ 39 ശതമാനം വോട്ട് നേടുമെന്നും പ്രവചനം.
പേരാമ്പ്ര മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ടി പി രാമകൃഷ്ണനാണ് ജയസാധ്യത. 46 ശതമാനം വോട്ട് കിട്ടുമെന്നും സര്‍വേ. യുഡിഎഫിന്റെ സി എച്ച് ഇബ്രാഹിം കുട്ടിക്ക് 45 ശതമാനം വോട്ട് കിട്ടുമെന്നും പ്രവചനം.
എലത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ കെ ശശീന്ദ്രനാണ് ജയസാധ്യത. 48 ശതമാനം വോട്ട് വിഹിതം ലഭിക്കും. 32 ശതമാനം വോട്ട് മാത്രമേ യുഡിഎഫിന്റെ സുല്‍ഫിക്കര്‍ മയൂരി ലഭിക്കുകയുള്ളൂവെന്നും ഫലം.
ബാലുശേരി മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ കെ എം സച്ചിന്‍ ദേവിനാണ് ജയസാധ്യത. യുഡിഎഫിന്റെ ധര്‍മജന്‍ ബോള്‍ഗാട്ടിയുമായ ആറ് ശതമാനത്തിന്റെ വോട്ട് വ്യത്യാസം ഉണ്ടാകും.
ബേപ്പൂരില്‍ എല്‍ഡിഎഫിന്റെ പി എ മുഹമ്മദ് റിയാസ് ജയിക്കുമെന്നാണ് സര്‍വേ ഫലം. 44 ശതമാനം വോട്ട് ലഭിക്കുമെന്നാണ് 36 ശതമാനം വലത് പക്ഷത്തിന്റെ പി എം മുഹമ്മദ് നിയാസാണ് പിന്നില്‍.
കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫിന്റെ തോട്ടത്തില്‍ രവീന്ദ്രനാണ് ജയസാധ്യത. 44 ശതമാനം വോട്ട് കിട്ടുമെന്നും ഫലം. 36 ശതമാനം വോട്ടാണ് യുഡിഎഫിന്റെ കെ എം അഭിജിത്തിന് ലഭിക്കുക.
കോഴിക്കോട് സൗത്തില്‍ യുഡിഎഫിന്റെ നൂര്‍ബീന റഷീദ് ജയിക്കുമെന്നും സര്‍വേ ഫലം. എല്‍ഡിഎഫിന്റെ അഹമ്മദ് ദേവര്‍കോവിലുമായി ഒരു ശതമാനത്തിന്റെ വ്യത്യാസമാണുണ്ടാകുകയെന്നും പ്രവചനം.
കുന്ദമംഗലം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ടി എ റഹീം 43 ശതമാനം വോട്ട് നേടും. യുഡിഎഫിന്റെ ദിനേശ് പെരുമണ്ണയ്ക്ക് 39 ശതമാനം വോട്ട് കിട്ടുമെന്നും സര്‍വേ ഫലം.
കൊടുവള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ മുനീര്‍ വിജയിക്കുമെന്ന് സര്‍വേ പറയുന്നു. എല്‍ഡിഎഫിന്റെ കാരാട്ട് റസാഖുമായി മൂന്ന് ശതമാനം വോട്ടിന്റെ വ്യത്യാസമാണ് അദ്ദേഹത്തിനുള്ളത്.
തിരുവമ്പാടി മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ലിന്റോ ജോസഫ് ജയിക്കുമെന്നാണ് ഫലം പറയുന്നത്. യുഡിഎഫിന്റെ സി പി ചെറിയ മുഹമ്മദുമായി രണ്ട് ശതമാനത്തിന്റെ വ്യത്യാസമാണ് അദ്ദേഹത്തിനുള്ളത്.
ഇന്ന് ട്വന്റിഫോര്‍ പുറത്തുവിടുന്നത് 90 മണ്ഡലങ്ങളിലെ ഫലമാണ്. മലബാറിലെ ഉള്‍പ്പെടെ 54 മണ്ഡലങ്ങളിലെ പ്രീപോള്‍ സര്‍വേ ഫലം ട്വന്റിഫോര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. എഴുപതിനായിരം വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് ട്വന്റിഫോര്‍ സര്‍വേ തയാറാക്കിയിരിക്കുന്നത്. ശാസ്ത്രീയ രീതി ശാസ്ത്രത്തിലൂടെ 140 മണ്ഡലങ്ങളിലൂടെ ട്വന്റിഫോറിന്റെ പ്രതിനിധികള്‍ ശേഖരിച്ച വിവരങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Story Highlights: 24 news, 24 survey, assembly elections 2021