തൃശൂരിൽ ആരൊക്കെ ? ട്വന്റിഫോർ മെഗാ പ്രീ പോൾ സർവേ ഫലങ്ങൾ ഇങ്ങനെ

തൃശൂരിൽ സുരേഷ് ഗോപിയെ നേരിയ വ്യത്യാസത്തിന് യുഡിഎഫിന്റെ പത്മജാ വേണുഗോപാലൻ പിന്തള്ളുമെന്ന് ട്വന്റിഫോർ മെഗാ പ്രീ പോൾ സർവേ. ചേലക്കരയിലും കുന്നംകുളത്തും മാറ്റം സംഭവിച്ചേക്കില്ലെന്ന് ട്വന്റിഫോർ സർവേ പ്രവചിച്ചു. ചേലക്കരയിൽ നിന്ന് കെ.രാധാകൃഷ്ണനും കുന്നംകുളത്ത് നിന്ന് എസി മൊയ്തീനും മുന്നിലാകുമെന്ന് ട്വന്റിഫോർ പ്രവചിച്ചു.
ഗുരുവായൂരിൽ എൻകെ അക്ബർ മുന്നിലായിരിക്കുമെന്ന് ട്വന്റിഫോർ പ്രവചിച്ചു. വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പള്ളിയും, അനിൽ അക്കരെയും തമ്മിൽ വാശിയേറിയ പോരാട്ടമാകും നടക്കുക. അതുകൊണ്ട് തന്നെ വടക്കാഞ്ചേരിയിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം നിൽക്കുമെന്നാണ് സർവേ ഫലം.
ഒല്ലൂരിൽ നിന്ന് ഇത്തവണ നിയമസഭയിലേക്ക് എൽഡിഎഫിന്റെ കെ.രാജൻ വ്യക്തമായ ലീഡോടെ എത്തുമെന്ന് ട്വന്റിഫോർ പ്രവചിച്ചു. ഇരിങ്ങാലക്കുടയിൽ ഫലം ഒപ്പത്തിനൊപ്പമാകുമെന്നാണ് പ്രവചനം. എൽഡിഎഫിന്റെ ആർ ബിന്ദുവും യുഡിഎഫിന്റെ തോമസ് ഉണ്ണിയാടനും ഒപ്പത്തിനൊപ്പം നിൽക്കും. പുതുക്കാട് എൽഡിഎഫിന്റെ കെ.കെ രാമചന്ദ്രൻ തന്നെ മുന്നിലായിരിക്കും. ചാലക്കുടി മണ്ഡലത്തിൽ നിന്ന് ഡെന്നിസ് ആന്റണി നിയമസഭയിലേക്ക് എത്തുമെന്ന് ട്വന്റിഫോർ മെഗാ പ്രീ പോൾ സർവേയിൽ പറയുന്നു. ചാലക്കുടിയിൽ എൽഡിഎഫിന്റെ ഡെനന്നിസ് കെ ആന്റണിയും, കൊടുങ്ങല്ലൂരിൽ നിന്ന് എൽഡിഎഫിന്റെ വിആർ സുനിൽകുമാറും മുന്നിലാരിയിക്കുമെന്നാണ് പ്രവചനം.
തൃശൂരിലെ ആകെ ചിത്രം-
എൽഡിഎഫ്-10
യുഡിഎഫ്-1
രണ്ട് മണ്ഡലങ്ങളിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം
Story Highlights: thrissur 24 mega pre poll survey results
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here