‘നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിക്കാൻ സൗജന്യങ്ങൾ നൽകരുത്’: മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി മദ്രാസ് ഹൈക്കോടതി. തെരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിക്കാൻ സൗജന്യങ്ങൾ നൽകരുതെന്ന് ഹൈക്കോടതി നിർദേശിച്ചു.

മദ്യവും ബിരിയാണിയും അടക്കമുള്ള സൗജന്യങ്ങൾ തെരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയ പാർട്ടികൾ വിതരണം ചെയ്യുന്നുണ്ട്. ഇത് അനുചിതമാണെന്ന് കോടതി നിരീക്ഷിച്ചു. സമ്മാനങ്ങൾ ജനങ്ങളെ അലസരാക്കി മാറ്റുന്നതായും കോടതി വിമർശിച്ചു. രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ നൽകുന്ന വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന ശ്രദ്ധ പുലർത്തണമെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

Story Highlights: Madras high court, Assembly election 2021, tamilnadu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top