എൺപത് വയസിന് മുകളിലുള്ളവരുടെ തപാൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്നാവശ്യം : ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും

should make postal votes more secure petition in high court

എൺപത് വയസ്സിന് മുകളിലുള്ളവരുടെ തപാൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥികൾ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. യുഡിഎഫ് സ്ഥാനാർത്ഥികളായ കെ.മുരളീധരൻ, ആനാട് ജയൻ, ദീപക് ജോയി എന്നിവരാണ് തപാൽ വോട്ടിലെ തിരിമറി സാധ്യത ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്.

എൺപത് വയസ്സ് കഴിഞ്ഞവരുടെ തപാൽ വോട്ടുകൾ സുരക്ഷിതമായല്ലാ സൂക്ഷിക്കുന്നതെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ വിവി പാറ്റ് മെഷീനുകൾക്കൊപ്പം ഈ തപാൽ വോട്ടുകളും സുരക്ഷിതമായി സൂക്ഷിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുക.

Story Highlights: postal vote

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top