ദാവൂദ് ഇബ്രാഹിമിന്റെ മയക്കുമരുന്ന് ഫാക്ടറി നടത്തുന്ന ഡാനിഷ് ചിക്‌ന പിടിയിൽ

മുംബൈയിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മയക്കുമരുന്ന് ഫാക്ടറി നടത്തുന്ന ഡാനിഷ് ചിക്‌ന പിടിയിൽ. രാജസ്ഥാനിലെ കോട്ടയിൽ നിന്നാണ് ഇയാൾ പിടിയിലായത്.

മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോയുടെ നേതൃത്വത്തിലാണ് ഡാനിഷിനെ കോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഡാനിഷിൽ നിന്ന് ധാരാളം മയക്കു മരുന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് കോട്ട സിറ്റി പൊലീസ് സൂപ്രണ്ട് വികാസ് പതക് പറഞ്ഞു.

ഡാനിഷ് ചിക്‌നയ്ക്കായി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഡാനിഷിനായി ഡോൻഗ്രി മേഖലയിൽ വ്യാപക റെയ്ഡും നടന്നിരുന്നു.

Story Highlights: NCB arrests man operating drugs factory in south Mumbai

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top