യുഡിഎഫ്-ബിജെപി ധാരണ മറികടക്കും; തലശേരിയിൽ വലിയ വിജയം നേടുമെന്ന് എഎൻ ഷംസീർ ട്വന്റിഫോറിനോട്

will overcome udf bjp alliance says an shamseer

യുഡിഎഫ്-ബിജെപി ധാരണ മറികടന്ന് തലശേരിയിൽ വലിയ വിജയം നേടുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എഎൻ ഷംസീർ ട്വന്റിഫോറിനോട്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഭൂരിപക്ഷം ഉയർത്തും. ബിജെപി-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന് ജനം മറുപടി നൽകുമെന്നും എഎൻ ഷംസീർ.

2011ലും 2006ലും എൻഡിഎ സ്ഥാനാർത്ഥിയുടെ വോട്ടുകൾ പൂർണമായും യുഡിഎഫിന് പോയിട്ടും തങ്ങൾ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചുവെന്നും അതുകൊണ്ട് തലശേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയില്ലാത്ത സാഹചര്യത്തിൽ ആ വോട്ട് യുഡിഎഫ് സ്ഥാനാർത്ഥിക്ക് മറിയുമോ ഇല്ലയോ എന്ന ആശങ്കയില്ലെന്ന് എഎൻ ഷംസീർ ട്വന്റിഫോറിനോട്.

‘തലശേരി ഇടതുപക്ഷത്തിന്റെ പൊളിറ്റിക്കിൽ സെഗ്മെന്റാണ്. ഏത് കാറ്റിലും കോളിലും, ഇടതുപക്ഷം ജയിക്കുന്ന മണ്ഡലമാണ് തലശേരി. അതുകൊണ്ട് തന്നെ ഞങ്ങളെ സംബന്ധിച്ച് മണ്ഡലത്തിൽ ആശങ്കയില്ല’- എ.എൻ ഷംസീർ പറഞ്ഞു.

Story Highlights: will overcome udf bjp alliance says an shamseer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top