ഇടുക്കിയില്‍ മൂന്ന് മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് മത്സരം

ഇടുക്കിയിലെ മൂന്ന് മണ്ഡലങ്ങളില്‍ മത്സരം പ്രവാചനാതീതം. ദേവികുളം, പീരുമേട്, ഇടുക്കി മണ്ഡലങ്ങളിലാണ് ഇഞ്ചോടിഞ്ച് മത്സരം നടക്കുന്നത്. ഭൂവിഷയങ്ങള്‍ തന്നെയാണ് എല്ലാ മണ്ഡലങ്ങളിലെയും പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ച. തൊടുപുഴയില്‍ യുഡിഎഫും, ഉടുമ്പഞ്ചോലയില്‍ എല്‍ഡിഎഫും ആധിപത്യം നേടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
കേരളാ കോണ്‍ഗ്രസുകള്‍ ഏറ്റുമുട്ടുന്ന ഇടുക്കി മണ്ഡലത്തിലാണ് ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്നത്. മുന്നണി മാറ്റം റോഷി അഗസ്റ്റിന് തിരിച്ചടിയാകുമോ എന്ന് കണ്ടുതന്നെ അറിയണം. യുഡിഎഫ് കോട്ടയായ ഇടുക്കിയില്‍ മത്സരിക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഫ്രാന്‍സിസ് ജോര്‍ജ്. 15 വര്‍ഷമായി എല്‍ഡിഎഫ് കൈവശം വച്ചിരുന്ന ദേവികുളത്തും പീരുമേട്ടിലും ഇത്തവണ മത്സരം ശക്തമാകും.
പീരുമേട്ടില്‍ കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തില്‍ പരാജയപ്പെട്ട സിറിയക് തോമസിനെ തന്നെ കളത്തില്‍ ഇറക്കിയതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. തോട്ടം തൊഴിലാളികള്‍ക്കിടയിലുള്ള സ്വാധീനമാണ് എതിരാളിയായ സിപിഐയുടെ മുതിര്‍ന്ന നേതാവ് വാഴൂര്‍ സോമന്റെ കരുത്ത്. എല്‍ഡിഎഫും യുഡിഎഫും പുതുമുഖങ്ങളെ അണിനിരത്തി മത്സരിക്കുന്ന ദേവികുളത്ത് ആര്‍ക്കും മുന്‍തൂക്കം പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.
Story Highlights: idukki, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here