പാലായില്‍ ഫോട്ടോ ഫിനിഷ് ഉണ്ടാകില്ലെന്ന് ജോസ് കെ മാണി

jose k mani

കോട്ടയം പാലായില്‍ ഫോട്ടോ ഫിനിഷ് ഉണ്ടാകില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി ജോസ് കെ മാണി. ഇടതു മുന്നണി വ്യക്തമായ ഭൂരിപക്ഷം നേടി വിജയിക്കും. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം തന്നെയാണ് ഉള്ളതെന്നും ജോസ് കെ മാണി ട്വന്റിഫോറിനോട് പ്രതികരിച്ചു.

അതേസമയം പാലായിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെച്ചവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പറഞ്ഞു. മദ്യവും പണവും ഒഴുക്കി വോട്ട് നേടാനുള്ള ശ്രമങ്ങള്‍ നടക്കുന്ന കാര്യം തനിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് ആരോപണം ഉന്നയിച്ചത്. പാലയില്‍ കടുത്ത മത്സരമില്ല. യുഡിഎഫിന് 15000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

Story Highlights:

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top