‘ജോസ്. കെ. മാണി-സിപിഐഎം തമ്മിലടി വോട്ടെടുപ്പിൽ പ്രതിഫലിക്കും’: തിരുവഞ്ചൂർ രാധാകൃഷ്ണൻ

ജോസ്. കെ. മാണി- സിപിഐഎം തമ്മിലടി വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന് കോൺഗ്രസ് നേതാവും എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്വന്തം കേന്ദ്രത്തിൽ ഇട്ടാണ് കേരള കോൺഗ്രസിനെ സിപിഐഎം പ്രവർത്തകൻ മർദിച്ചത്. അടി കൊണ്ട ശേഷം തോളിൽ കയ്യിട്ടു നടക്കുന്നത് ജനങ്ങൾ മനസിലാക്കും. ജോസ്. കെ. മാണി വിഭാഗം എത്തിയതിൽ എൽഡിഎഫിന് ഒരു ഗുണവുമില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ബിജെപിയുമായുള്ള ഒത്തുകളി ആരോപണം തിരുവഞ്ചൂർ രാധാകൃഷ്ണൻ തള്ളി. സിപിഐഎം വിട്ട് വന്ന ആളാണ് കോട്ടയത്തെ ബിജെപി സ്ഥാനാർത്ഥിയെന്ന് തിരുവഞ്ചൂർ പറഞ്ഞു. സർക്കാർ കോട്ടയത്തെ വികസനം അട്ടിമറിച്ചു. കോട്ടയത്തെ ജനങ്ങൾ ഇതിന് മറുപടി നൽകും. വ്യക്തമായ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കുമെന്നും കോട്ടയത്ത് അട്ടിമറി ഉണ്ടാകുമെന്ന പ്രചാരണം തള്ളുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
Story Highlights: thiruvanchoor radhakrishnan, UDF, assembly election 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here