മലപ്പുറത്തും തൃശൂരും പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങളില്‍ വന്‍തിരക്ക്

മലപ്പുറത്തും തൃശൂരും പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങളില്‍ വന്‍തിരക്ക്. തൃശൂര്‍ രാമപുരം എഞ്ചിനീയറിംഗ് കോളജിലെ വിതരണ കേന്ദ്രത്തിലാണ് തിരക്ക്. തൃശൂര്‍ ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികളാണ് വിതരണം ചെയ്യുന്നത്.

മലപ്പുറം മഞ്ചേരി ഗവ, ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നീണ്ട ക്യൂ ആണ് ഇവിടെയെല്ലാം ഉള്ളത്. കര്‍ശന സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. കൊവിഡ് പശ്ചാത്തലം കൂടി പരിഗണിച്ച് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക്‌ നല്‍കിക്കഴിഞ്ഞു.

സംസ്ഥാനത്ത് 59,000ത്തോളം പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുന്നത്. 140 കമ്പനി കേന്ദ്രസേനയും കേരളത്തിലുണ്ട്. ഇത്രയധികം കേന്ദ്രസേന കേരളത്തില്‍ ഇതാദ്യമായാണ് എത്തുന്നത്. അതിര്‍ത്തി ജില്ലകളിലെ കള്ളക്കടത്ത്, മദ്യക്കടത്ത് എന്നിവ തടയാന്‍ 152 സ്ഥലങ്ങളില്‍ അതിര്‍ത്തി അടക്കും.

Story Highlights: Police killed Afro-American Man In minneapolis , police officer kim potter arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top