എന്‍ഫോഴ്‌സ്‌മെന്റ് കൃത്രിമ തെളിവുണ്ടാക്കി; ഗുരുതര ആരോപണവുമായി ക്രൈംബ്രാഞ്ച്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വര്‍ണക്കടത്ത് കേസില്‍ കൃത്രിമ തെളിവുണ്ടാക്കിയെന്ന ഗുരുതര ആരോപണവുമായി ക്രൈംബ്രാഞ്ച്. ഇ ഡിക്ക് എതിരായ സന്ദീപ് നായരുടെ മൊഴി കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മൊഴി നല്‍കാന്‍ ഇ ഡി ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ട്.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രി കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്ക് എതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും സന്ദീപ് നായര്‍ ക്രെെംബ്രാഞ്ചിനോട് പറഞ്ഞെന്നും റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം സന്ദീപ് നായരെ അഞ്ച് മണിക്കൂറില്‍ അധികമാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. ചോദ്യംചെയ്യല്‍ ആരംഭിച്ചത് രാവിലെ 11 മണിയോടു കൂടിയാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചായിരുന്നു സന്ദീപ് നായരുടെ ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്.
Story Highlights: crime branch, enforcement directorate