‘കൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാക്കൾ പൊറുക്കില്ല’; മുല്ലപ്പള്ളിക്കെതിരെ കെ സുരേന്ദ്രൻ

എൽഡിഎഫ് മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാക്കൾ മുല്ലപ്പള്ളിയോട് ഒരിക്കലും പൊറുക്കില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

സിപിഐഎമ്മിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിരവധി കോൺഗ്രസ് പ്രവർത്തകരുടെ കുടുംബത്തോടുള്ള അവഹേളനമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയത്. മഞ്ചേശ്വരത്ത് എൻഡിഎ വിജയിക്കുമെന്ന ഭയമാണ് മുല്ലപ്പള്ളിയെകൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്. ആശയ പാപ്പരത്തമാണിതെന്നും കോൺഗ്രസിന്റെ രാഷ്ട്രീയ ഗതികേടാണ് ഇവിടെ വ്യക്തമാകുന്നതെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ആർ.എസ്.എസിനും ബി.ജെ.പി.ക്കുമെതിരേ മഞ്ചേശ്വരത്ത് എൽ.ഡി.എഫുമായി സഹകരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയിരുന്നു.

Story Highlights: assembly elections 2021, mullappally ramachandran, k surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top