ബോർഡിംഗ് പാസ് നൽകിയ യാത്രക്കാർക്ക് അവസാന നിമിഷം യാത്രാനുമതി നിഷേധിച്ചു

ബോർഡിംഗ് പാസ് നൽകിയ യാത്രക്കാർക്ക് അവസാന നിമിഷം യാത്രാനുമതി നിഷേധിച്ചതായി പരാതി.തിരുവനന്തപുരം ഷാർജ- കാഠ്മണ്ഡു എയർ അറേബ്യയിലെ ഇരുപതോളം യാത്രക്കാർക്കാണ് എമിഗ്രേഷൻ യാത്രാനുമതി നിഷേധിച്ചത്.
ഇന്നലെ വൈകുന്നേരം 7.20ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന യാത്രക്കാർക്ക് ഷാർജയിൽ ഇറങ്ങാൻ വീസ നിർബന്ധമെന്ന് കാട്ടി എമിഗ്രേഷൻ യാത്രാനുമതി നിഷേധിച്ചതായാണ് പരാതി. കണക്ഷൻ ഫ്‌ലൈറ്റ് ആണെന്നും, ഒരു മണിക്കൂർ ഷാർജ വിമാനത്താവളത്തിൽ തങ്ങുന്നതിന് വിസ ആവശ്യമില്ലെന്നും, കോഴിക്കോട് നിന്നും കണ്ണൂര് നിന്നും ഇത്തരം വിമാനങ്ങളിൽ യാത്രക്കാർ പോകുന്നുണ്ടെന്നും യാത്രക്കാർ പറയുന്നു.
കാഠ്മണ്ഡുവിൽ കൊവിഡ് നിരീക്ഷണം പൂർത്തിയാക്കി സൗദി അറേബ്യയിലേക്ക് പോകാനുള്ള യാത്രക്കാർക്കാണ് വിമാനത്താവളത്തിൽ നിന്ന് മടങ്ങേണ്ട സാഹചര്യമുണ്ടായത്. ബോർഡിംഗ് പാസ് നൽകിയതിനാൽ എയർ അറേബ്യ വിമാന ടിക്കറ്റിന്റെ കാശ് പോലും തിരികെ നൽകില്ലെന്ന് യാത്രക്കാർ പറയുന്നു.
Story Highlights: passengers denied permission to fly even after getting boarding pass
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here