Advertisement

ഫേസ്ബുക്കിലെ ഡേറ്റാ ചോര്‍ച്ച; ഇന്ത്യയിലെ 61 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങളും ചോര്‍ന്നു

April 5, 2021
Google News 2 minutes Read

ലോകമെമ്പാടുമുള്ള 50 കോടിയിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചോര്‍ന്നവയില്‍ 61 ലക്ഷം ഇന്ത്യന്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളുമുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പേരും, ഫോണ്‍ നമ്പരുകളും അടക്കമുള്ള വ്യക്തിവിവരങ്ങളും ചോര്‍ന്നവയില്‍ ഉള്‍പ്പെടുന്നു. സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ഹഡ്‌സണ്‍ റോക്കാണ് ലോകമെമ്പാടുമുള്ള 50 കോടിയിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായുള്ള വിവരം പുറത്തുവിട്ടത്.

Read Also: ഫേസ്ബുക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ വില്പനയ്ക്ക് വെച്ച് ഹാക്കർ

ഇന്ത്യയിലെ 6.1 മില്ല്യണ്‍ ആളുകളുടെയും യുഎസിലെ 32.3 മില്ല്യണ്‍ ആളുകളുടെയും യുകെയിലെ 11.5 മില്ല്യണ്‍ ആളുകളുടെയും ഓസ്‌ട്രേലിയയിലെ 7.3 മില്ല്യണ്‍ ആളുകളുടെയും ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്.

Read Also: മൊബൈല്‍ ഫോണ്‍ നഷ്ടമാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ കണ്ടെത്തുന്നത് എങ്ങനെ? ഫോണിലെ വിവരങ്ങള്‍ എങ്ങനെ ദൂരെനിന്ന് ലോക്ക് ചെയ്യാം

അതേസമയം, ഹാക്കര്‍ ചോര്‍ത്തിയ വിവരങ്ങള്‍ ഏറെ പഴക്കമുള്ളതാണെന്നും 2019 ല്‍ പരിഹരിച്ച ഒരു പ്രശ്നത്തിന്റെ ഭാഗമാണെന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു. അതിനിടെ വിവരങ്ങള്‍ ഹാക്കര്‍ വഴി ചോര്‍ന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ ഇവ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും സൈബര്‍ കുറ്റകൃത്യ സ്ഥാപനമായ ഹഡ്‌സണ്‍ റോക്കിലെ ആലണ്‍ ഗാല്‍ മുന്നറിയിപ്പ് നല്‍കി.

Story Highlights: Personal information of 61 lakh Indian Facebook users leaked online

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here