ഇരുളിന്റെ മറവില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നത് വികലമായ മനസുള്ളവര്‍: ഷിബു ബേബി ജോണ്‍

shibu baby john

ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുത്തുവെന്ന് ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മദ്യ വിതരണം ചെയ്തതില്‍, ഇക്കാര്യം ആരെങ്കിലും സമ്മതിക്കുമോ എന്നായിരുന്നു പ്രതികരണം. തന്റെ കൈയില്‍ ഇതു സംബന്ധിച്ച മൂന്ന് വിഡിയോകളുണ്ട്, കുറച്ച് ദിവസമായി മദ്യവിതരണം നടക്കുന്നുണ്ടെന്നും ഷിബു ബേബി ജോണ്‍.

ഇന്ന് ചവറയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുളെ കുറിച്ചുള്ള ചോദ്യത്തിന് വികലമായ മനസുകൊണ്ടാണ് ഇരുളിന്റെ മറവില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതെന്നായിരുന്നു പ്രതികരണം. പൊതുജനം കാണാത്ത പോസ്റ്റര്‍ വിഷയം മാധ്യമങ്ങളെ വിളിച്ച് അറിയിച്ചു. അത് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന കാര്യമല്ലെന്നും ഷിബു ബേബി ജോണ്‍.

ആര്‍എസ്പി- ബിജെപി കൂട്ടുകെട്ട് ആരോപിച്ച് കൊല്ലം ചവറ മണ്ഡലത്തിലെ കാവനാട് ഭാഗത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘സേവ് ആര്‍എസ്പി’ എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ബിജെപിക്കാരുമായി വോട്ട് കച്ചവടം നടത്തിയ രാജ് മോഹനെ പാര്‍ട്ടി തിരിച്ചറിയുക എന്നാണ് പോസ്റ്ററിലെ വാചകം. കാവനാട്ടെ കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് മതിലിലും ഫ്‌ളക്‌സ് ബോര്‍ഡുകളിലുമാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. എന്നാല്‍ പോസ്റ്ററുകള്‍ക്ക് പിന്നില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരാണെന്ന് ആര്‍എസ്പി ആരോപിച്ചു.

Story Highlights: shibu baby john, poster

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top