ഇന്നത്തെ പ്രധാന വാർത്തകൾ (05-04-2021)

കൊവിഡ് വ്യാപനം അതിരൂക്ഷം; കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷം കടന്ന് പോസിറ്റീവ് കേസുകൾ
രാജ്യത്തെ കൊവിഡ് കേസുകൾ ഏറ്റവും ഉയർന്ന നിരക്കിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷം കടന്ന് പോസിറ്റീവ് കേസുകൾ. 478 മരണവും റിപ്പോർട്ട് ചെയ്തു.
നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു
പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. ഇന്ന് പുലർച്ചെ ആറ് മണിയോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
ഇന്ന് നിശബ്ദ പ്രചാരണം; കേരളം പോളിംഗ് ബൂത്തിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ
ആവേശക്കൊടുമുടി കയറിയ പരസ്യപ്രചാരണം അവസാനിപ്പിച്ചതോടെ മുന്നണികൾക്ക് ഇനി നിശബ്ദപ്രചരണത്തിന്റെ മണിക്കൂറുകളാണ്. അവസാന വോട്ടും ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ കളത്തിൽ സജീവമാണ്.മണ്ഡലത്തിലെ പ്രമുഖരെ സന്ദർശിച്ച് വോട്ടുറപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കും.തൊള്ളായിരത്തി അൻപത്തിയേഴു സ്ഥാനാർത്ഥികളുടെ വിധി നിശ്ചയിക്കാനായി സംസ്ഥാനത്തെ രണ്ടു കോടി 74 ലക്ഷം വോട്ടർമാർ നാളെ പോളിംഗ് ബൂത്തുകളിൽ എത്തും.
കളമശേരി മുട്ടാർ പുഴയിൽ പതിമൂന്നുവയസുകാരി വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനു മോഹനായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. വാളയാർ ചെക്ക് പോസ്റ്റുവഴി കടന്നു കളഞ്ഞ സനു മോഹൻ തമിഴ്‌നാട്ടിലെ രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ കഴിയുന്നതായാണ് വിവരം.
Story Highlights: Today’s news headlines april 5
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here