Advertisement

ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞുവെന്ന് പരാതി

April 6, 2021
Google News 1 minute Read
cpim workers blocked dharmajan bolgatty

ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി. ഉണ്ണികുളം തേനാക്കുഴിയിൽ ബൂത്ത് സന്ദർശനം നടത്തുമ്പോഴാണ് ധർമജനെ തടഞ്ഞത്.

സ്ഥാനാർത്ഥി ബൂത്ത് സന്ദർശനം നടത്താൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർഥി ധർമജനെ എതിർ സ്ഥാനാർത്ഥിയുടെ പ്രവർത്തകർ തടഞ്ഞത്. തുടർന്ന് ചെറിയ വാക്കുതർക്കം ഉണ്ടായെങ്കിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് ധർമജനെ ബൂത്തിൽ പ്രവേശിപ്പിച്ചു.

രാവിലെ മുതൽ തന്നെ ബാലുശേരിയിലെ വിവിധ ബൂത്തുകൾ ധർമജൻ ബോൾഗാട്ടി സന്ദർശിക്കുന്നുണ്ട്.

Story Highlights: cpim workers blocked dharmajan bolgatty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here