വികസന പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെടും; ഭരണത്തുടര്‍ച്ച ഉറപ്പ്: മന്ത്രി ഇ പി ജയരാജന്‍

കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് മന്ത്രി ഇ പി ജയരാജന്‍. എല്‍ഡിഎഫ് അധികാരത്തില്‍ വരും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകും. എല്‍ഡിഎഫിന് ചുരുങ്ങിയത് 100 സീറ്റ് ലഭിക്കും. കണ്ണൂരില്‍ 11 സീറ്റും ലഭിക്കും. ഇടതുപക്ഷ അനുകൂല തരംഗമാണ് കേരളത്തിലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രചാരണം പ്രതീക്ഷയും ആവേശവും ജനങ്ങളില്‍ നിറച്ചു. വികസനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ ശക്തമായ വിധിയുണ്ടാകുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. മന്ത്രി. ഇ പി ജയരാജന്‍ കുടുംബ സമേതമാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. അരോളി ഗവ.ഹൈയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്.
Story Highlights: e p jayarajan, assembly elections 2021
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here