എസ്എന്‍ഡിപി യോഗം ആര്‍ക്കും പിന്തുണ നല്‍കിയുള്ള ഒരു തീരുമാനവും എടുത്തിട്ടില്ല: വെള്ളാപ്പള്ളി നടേശന്‍

എസ്എന്‍ഡിപി യോഗം ആര്‍ക്കും പിന്തുണ നല്‍കിയുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ശക്തമായ ത്രികോണ മത്സരമാണ് നിലവില്‍ നടക്കുന്നത്. 50 ശതമാനത്തിലധികം പോളിംഗ് ഉച്ചയ്ക്ക് മുന്‍പ് തന്നെ നടന്നുകഴിഞ്ഞു. ആര്‍ക്ക് അനുകൂലമെന്ന് പറയാനാകില്ല. തുടര്‍ഭരണം വരുമോ ഇല്ലയോ എന്ന് പറയാന്‍ സാധിക്കില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

മുഖ്യമന്ത്രിയാകാന്‍ ഒരുപാട് പേര്‍ ഷര്‍ട്ടുംതയിച്ച് നടക്കുന്നുണ്ട്. ആരൊക്കെ ആകും ആരൊക്കെ ആകില്ല എന്ന് ഒന്നും പറയാനാകില്ല. എസ്എന്‍ഡിപി യോഗം ആര്‍ക്കും ഒരു പിന്തുണയും നല്‍കിയുള്ള തീരുമാനം എടുത്തിട്ടില്ല. ഒരു സ്ഥാനാര്‍ത്ഥിക്കും പിന്തുണ കൊടുക്കണമെന്ന തീരുമാനം ഇതുവരെയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top